സാമ്പത്തിക പ്രതിസന്ധി തുടരുന്നു…

Estimated read time 0 min read

സാമ്പത്തിക പ്രതിസന്ധി തുടരുന്നു

തിരുവനന്തപുരം സംസ്ഥാനത്ത് ഭരണം മാറി നാല് മാസങ്ങള്‍ പിന്നിട്ടെങ്കിലും സാമ്പത്തിക പ്രതിസന്ധിക്ക് അയവുവന്നില്ല.മെയ് മാസത്തില്‍ അധികാരത്തില്‍ വന്ന വിഡി സതീശൻ സർക്കാർ ആദ്യ നാല് മാസം പിന്നിട്ടപ്പോഴേക്കും കടമെടുക്കാവുന്ന പരിധിയുടെ പകുതിയോളം തുക കടമെടുത്തു. നാല് മാസത്തില്‍ 26461.75 കോടി രൂപയാണ് കടമെടുത്തത്. ശമ്പളം, പെൻഷൻ ചെലവ് കൂടിയതാണ് കാരണമായി സർക്കാർ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നത്. അതേസമയ മൂലധന ചെലവ് ഉയർന്നത് ആശ്വാസമാണ്. മുഖ്യമന്ത്രി വിഡി സതീശൻ തന്നെയാണ് ധനവകുപ്പ് കൈകാര്യം ചെയ്യുന്നത്. നികുതി വരുമാനം കൂട്ടി കടമെടുക്കുന്നത് കുറച്ച്‌ സംസ്ഥാനത്തെ സാമ്പത്തികമായി ശാക്തീകരിക്കാൻ സർക്കാരിന് സാധിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.

+ There are no comments

Add yours