ഐഷി ഘോഷ് പങ്കെടുക്കേണ്ട പരിപാടിക്ക് കണ്ണൂർ സർവകലാശാലയുടെ വിലക്ക്….
എസ്എഫ്ഐ അഖിലേന്ത്യാ ജോയിൻ്റ് സെക്രട്ടറി ഐഷി ഘോഷ് പങ്കെടുക്കേണ്ടിയിരുന്ന പരിപാടിക്ക് കണ്ണൂർ സർവ്വകലാശാലയുടെ വിലക്ക്. കണ്ണൂർ യൂണിവേഴ്സിറ്റിയുടെ പാലയാട് ക്യാമ്പസ് യൂണിയന്റെ ഷീ ഫെസ്റ്റിനാണ് വൈസ്ചാൻസലർ അനുമതി നിഷേധിച്ചത്. ഡൽഹിയിലെ ജന്തർമന്ദർ സമരത്തിന് നേതൃത്വം നൽകിയ ഐഷി ഘോഷിനെയാണ് ഷീ ഫെസ്റ്റിൽ മുഖ്യ അതിഥിയായി നിശ്ചയിച്ചിരുന്നത്.




+ There are no comments
Add yours