തിരുവനന്തപുരം: ഓണക്കാലത്തെ യാത്രാ തിരക്ക് പരിഗണിച്ച് എസ്എംവിടി ബെംഗളുരു–തിരുവനന്തപുരം നോർത്ത് റൂട്ടിൽ ഓണം സ്പെഷ്യൽ ട്രെയിൻ അനുവദിച്ചതായി കൊടിക്കുന്നിൽ സുരേഷ് എംപി അറിയിച്ചു. 06569/70 നമ്പർ ട്രെയിനാണ് അധിക സർവീസായി അനുവദിച്ചത്. മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ക്രോസിംഗ്/ഹാൾട്ട് സ്റ്റേഷനുകൾ അല്ലാത്ത ശാസ്താംകോട്ട, മാവേലിക്കര, ചെങ്ങന്നൂർ, ചങ്ങനാശ്ശേരി സ്റ്റേഷനുകളിലും ട്രെയിനിന് സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
റെയിൽവേ ആദ്യഘട്ടത്തിൽ അനുവദിച്ച ഓണം സ്പെഷ്യൽ ട്രെയിനുകൾ യാത്രക്കാരുടെ ആവശ്യത്തിന് പര്യാപ്തമല്ലെന്ന് ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് കൂടുതൽ പ്രത്യേക ട്രെയിനുകൾ അനുവദിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നതായി എംപി പറഞ്ഞു. പാർലമെന്റ് സമ്മേളനത്തിനിടെ റെയിൽവേ മന്ത്രി, റെയിൽവേ ബോർഡ് ചെയർമാൻ ഉൾപ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരെ വർധിപ്പിക്കണമെന്ന ആവശ്യവും ഉന്നയിച്ചിരുന്നു. തുടർന്നുള്ള ഇടപെടലുകളുടെ ഭാഗമായാണ് എസ്എംവിടി ബെംഗളുരുവിൽ നിന്ന് തിരുവനന്തപുരം നോർത്ത് വരെയുള്ള അധിക ഓണം സ്പെഷ്യൽ സർവീസ് അനുവദിച്ചതെന്നും അദ്ദേഹം വ്യക്തമാക്കി.












+ There are no comments
Add yours