മരിച്ചവരുടെ കുടുംബങ്ങൾക്ക് 6 ലക്ഷം ധനസഹായം പ്രഖ്യാപിച്ചു
വയനാട് ഉരുൾപൊട്ടലിൽ ദുരന്തബാധിതർക്ക് കൈത്താങ്ങാവാൻ പ്രഖ്യാപനവുമായി സംസ്ഥാന സർക്കാർ. മരിച്ചവരുടെ കുടുംബത്തിന് 6 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. 70% വൈകല്യമുള്ളവർക്ക് 75000 രൂപ നൽകും. 60 ശതമാനം വൈകല്യം ബാധിച്ചവർക്ക് 60000 രൂപയും 40% മുതൽ 50% വരെ വൈകല്യം ബാധിച്ചവർക്ക് 50000വും നൽകും. കാണാതായവരുടെ ആശ്രിതർക്കും സഹായം നൽകും. ദുരിത ബാധിതർക്ക് സൗജന്യ താമസം സർക്കാർ ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.


+ There are no comments
Add yours