മുഖ്യമന്ത്രിയും മോദിയും സുരേഷ് ഗോപിയും ഒരുമിച്ച് വയനാട്ടിൽ
പ്രധാനമന്ത്രിക്കൊപ്പം മുഖ്യമന്ത്രി പിണറായി വിജയനും കേന്ദ്ര മന്ത്രി സുരേഷ് ഗോപിയും ഗവർണറും വയനാട്ടിലെത്തി. ദുരന്തമേഖലയിലെത്തിയ മോദി ആദ്യം ബെയ്ലി പാലം സന്ദർശിക്കും. തുടർന്ന് മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിൽ ആകാശ നിരീക്ഷണം നടത്തും. ദുരിതാശ്വാസ ക്യാമ്പുകളും സന്ദർശിക്കുന്ന പ്രധാനമന്ത്രി കളക്ടറേറ്റിൽ ചേരുന്ന യോഗത്തിൽ കൂടി പങ്കെടുത്തതിന് ശേഷം വൈകീട്ട് 3.45ന് ദില്ലിയിലേക്ക് തിരിക്കുമെന്നാണ് റിപ്പോർട്ട്.


+ There are no comments
Add yours