സൊമാറ്റോ പ്ലാറ്റ്ഫോം ഫീസ് ഇനത്തിൽ നേടിയത് കോടികൾ

Estimated read time 1 min read

ഓൺലൈൻ ഭക്ഷണവിതരണ പ്ലാറ്റ്ഫോമായ സൊമാറ്റോ 8 മാസത്തിനിടെ പ്ലാറ്റ്ഫോം ഫീസ് ഇനത്തിൽ നേടിയത് 83 കോടി രൂപ. ഇതിലൂടെ കമ്പനിയുടെ വരുമാനം 27% വരെ ഉയർന്ന് 2023-24 സാമ്പത്തിക വർഷത്തിൽ 7793 കോടി രൂപ ആയതായാണ് റിപ്പോർട്ട്. ഒരു പാഴ്സലിന് 2 രൂപ ആയിരുന്ന പ്ലാറ്റ്ഫോം ഫീസ് ഇപ്പോൾ പ്രധാന നഗരങ്ങളിൽ 6 രൂപയാക്കിയിട്ടുണ്ട്. 2024ൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ 7,792 കോടിയാണ് കമ്പനിയുടെ വരുമാനം.

+ There are no comments

Add yours