കൊച്ചിയിൽ എം.ഡി.എം.എ വിറ്റ് ആഡംബര ജീവിതം; മുളവുകാട് സ്വദേശിയായ 29-കാരൻ ഡാൻസാഫ് സംഘത്തിന്റെ പിടിയിൽ

Estimated read time 1 min read

കൊച്ചി: നഗരത്തിൽ വീണ്ടും മയക്കുമരുന്ന് വേട്ട. എം.ഡി.എം.എ വിൽപന നടത്തി ആഡംബര ജീവിതം നയിച്ചിരുന്ന ഇരുപത്തൊമ്പതുകാരനെ കൊച്ചി സിറ്റി ഡാൻസാഫ് (DANSAF) സംഘം അറസ്റ്റ് ചെയ്തു. മുളവുകാട് പൊന്നാരിമംഗലം സ്വദേശി ബ്രഹ്മദത്തൻ ആണ് പിടിയിലായത്. മുളവുകാട് കണ്ടെയ്‌നർ റോഡ് പരിസരങ്ങൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് വിൽപന നടത്തുന്ന പ്രധാനിയാണ് ഇയാളെന്ന് പൊലീസ് വ്യക്തമാക്കി.

മയക്കുമരുന്ന് വിൽപനയിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് ആഡംബര പൂർണ്ണമായ ജീവിതമാണ് പ്രതി നയിച്ചിരുന്നത്. വിലകൂടിയ മൊബൈൽ ഫോണുകൾ ഉൾപ്പെടെ ഇയാൾ ഉപയോഗിച്ചിരുന്നതായി പൊലീസ് കണ്ടെത്തി. നാളുകളായി പൊലീസിന്റെ നിരന്തര നിരീക്ഷണത്തിലായിരുന്നു ഇയാൾ. കഴിഞ്ഞ ദിവസം എം.ഡി.എം.എ കൈമാറാൻ എത്തിയപ്പോഴാണ് ഡാൻസാഫ് സംഘം ബ്രഹ്മദത്തനെ കയ്യോടെ പിടികൂടിയത്.

കൊച്ചി സിറ്റി നാർക്കോട്ടിക് സെൽ എ.സി.പി അനന്തലാലിന്റെ നേതൃത്വത്തിലുള്ള ഡാൻസാഫ് സംഘമാണ് പ്രതിയെ വലയിലാക്കിയത്. ഇയാൾക്ക് എവിടെ നിന്നാണ് മയക്കുമരുന്ന് ലഭിച്ചതെന്നും, ഇതിന് പിന്നിൽ പ്രവർത്തിക്കുന്ന മറ്റുള്ളവരെക്കുറിച്ചുമുള്ള വിവരങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

+ There are no comments

Add yours