വയനാട് ദുരന്തം: പുനരധിവാസത്തിന് ടൗൺഷിപ്പ് നിർമിക്കുമെന്ന് മുഖ്യമന്ത്രി
വയനാട് ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ പുനരധിവാസം മികച്ച രീതിയിൽ നടത്താനാണ് മുൻഗണനയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മറ്റൊരു സുരക്ഷിതമായ സ്ഥലം കണ്ടെത്തി അവിടെ പ്രത്യേക ടൗൺഷിപ്പ് നിർമിക്കാനാണ് ലക്ഷ്യമിടുന്നതെന്നും അതിനാവശ്യമായ ചർച്ചകൾ ഭരണതലത്തിൽ ആരംഭിച്ച് കഴിഞ്ഞെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. പുനരധിവാസ പദ്ധതി ഏറ്റവും മാതൃകാപരമായ രീതിയിൽ അതിവേഗം പൂർത്തിയാക്കാൻ ലഭ്യമായ എല്ലാ സൗകര്യങ്ങളുമുപയോഗിച്ച് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


+ There are no comments
Add yours