മാധ്യമപ്രവർത്തകനോട് ക്ഷോഭിച്ച് സുരേഷ് ഗോപി

Estimated read time 0 min read



വയനാട് ദുരന്തത്തിൽ കേരളത്തിന് കേന്ദ്ര സഹായം നൽകാൻ സമയമായിട്ടില്ലെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ദേശീയ ദുരന്തമായി പ്രഖ്യാപിക്കുമോയെന്ന ചോദ്യത്തിന് അങ്ങനെയൊരു സാധ്യതയുണ്ടോ എന്ന് മാധ്യമപ്രവർത്തകനോട് അന്വേഷിക്കാനായിരുന്നു ദില്ലിയിൽ വെച്ച് നൽകിയ മറുപടി. ചോദ്യത്തിൽ കുത്തിത്തിരിപ്പുണ്ടെന്നും ജനങ്ങൾക്ക് എത്തേണ്ടത് എത്തുമെന്നും രാഷ്ട്രീയ വക്താവായി വരരുതെന്നും ദേഷ്യത്തോടെയാണ് മന്ത്രി പ്രതികരിച്ചത്.

+ There are no comments

Add yours