ഓൺലൈൻ പാർട്ടൈം ജോലി വാഗ്ദാനം ചെയ്ത് 11,80,993/-രൂപ തട്ടിപ്പ്. യുവാവ് റിമാന്റിലേക്ക്

Estimated read time 1 min read

*ഓൺലൈൻ പാർട്ടൈം ജോലി വാഗ്ദാനം ചെയ്ത് 11,80,993/-രൂപ തട്ടിപ്പ് നടത്തുന്നതിനായി അക്കൌണ്ടുകൾ ഏർപ്പാടാക്കി തട്ടിപ്പുകാർക്ക് വിൽപന നടത്തിയ യുവാവ് റിമാന്റിലേക്ക്*

ഓൺലൈൻ പാർട്ടൈം ജോലി നൽകുന്ന ഏജൻസിയാണെന്നും Amazone part time promotion work ലൂടെ ഇൻവെസ്റ്റ് ചെയ്താൽ വൻ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് തൃശൂർ കല്ലേറ്റുകര സ്വദേശിയിൽ നിന്ന് 11,80,993/-രൂപ തട്ടിപ്പു നടത്തിയ കേസ്സിൽ തട്ടിപ്പ് നടത്തുന്നതിനായി പ്രതിയുടെ സുഹൃത്തുക്കളിൽ നിന്നും അക്കൌണ്ടൊന്നിന് കമ്മീഷനായി 5000/- രൂപ വീതം നൽകി ബാങ്ക് അക്കൌണ്ടുകൾ കൈപ്പറ്റി പ്രധാന പ്രതികൾക്ക് കൈമാറി അക്കൊണ്ടൊന്നിനു 10,000/-രൂപ വീതം കമ്മീഷൻ കൈപറ്റി പതിനൊന്നോളം അക്കൌണ്ടുകൾ വിൽപന നടത്തിയതിനാണ് മലപ്പുറം കരുവാരക്കുണ്ട് സ്വദേശിയായ  പുത്തൂർ വീട്ടിൽ മുഹമ്മദ് ഫെബിൻ റോഷനെയാണ് (22 വയസ്സ്)  എന്നയാളെയാണ് തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ബി.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ, തൃശ്ശൂർ റൂറൽ സൈബർ പോലീസ് സംഘം അറസ്റ്റ് ചെയ്തത്.
ഓൺലൈൻ പാർട്ടൈം ജോലി നൽകുന്ന ഏജൻസിയാണെന്നും Amazone part time promotion work ലൂടെ പണം ഇൻവെസ്റ്റ് ചെയ്താൽ വൻ ലാഭം നേടാമെന്ന് വിശ്വസിപ്പിച്ച് A2 Amazone Global Part-Time Recruitment, India എന്ന വാട്സ് ആപ്പ് ഗ്രൂപ്പിൽ ചേർത്ത് Sreekanth Pothuraj, Nesaruban, Kala Satish  എന്നീ ടെലഗ്രാം അക്കൊണ്ടുകൾ മുഖേന ചാറ്റുകൾ നടത്തിച്ച് 2024 ജനുവരി 12 മുതൽ 2024 ജനുവരി 17 വരെയുള്ള കാലയളവുകളിലായി പരാതിക്കാരൻറ ബാംഗ്ളൂർ AXIS  Bank,  കല്ലേറ്റുകര കാനറ ബാങ്ക് എന്നീ ബാങ്കുകളിൽ നിന്നുമായി പല തവണകളായിട്ടാണ്  1,80,993/-രൂപ പരാതിക്കാരനിൽ നിന്നും പ്രതികൾ തട്ടിയെടുത്തത്.

തൃശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ശ്രീ ബി.കൃഷ്ണകുമാർ IPS ന്റെ നേതൃത്വത്തിൽ, സൈബർ എസ്.എച്ച്.ഒ. സുജിത്ത്.പി.എസ്, സബ്ബ് ഇൻസ്പെക്ടർമാരായ  സുജിത്ത്, അശോകൻ.ടി.എൻ,, ടെലി കമ്മ്യൂണിക്കേഷൻ സിവിൽ പോലീസ് ഓഫീസർ അജിത്ത്.വി.എസ് എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.

+ There are no comments

Add yours