തൃശൂർ: അച്ഛനെ വെട്ടിക്കൊന്ന് ചാക്കിലാക്കി പറമ്പിൽ ഉപേക്ഷിച്ച സംഭവത്തിൽ മകനെ പോലീസ് കസ്റ്റഡിയിലെടുത്തു. തൃശൂർ കൂട്ടാ ലയിൽ നടന്ന ദാരുണസംഭവത്തിൽ സുന്ദരൻ (80) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ മകൻ സുമേഷിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
ജോലി കഴിഞ്ഞെത്തിയ സുന്ദരന്റെ ഭാര്യ വീ ട്ടിൽ രക്തക്കറ കണ്ടതിനെ തുടർന്ന് നടത്തി യ അന്വേഷണത്തിലാണ് മൃതദേഹം കണ്ടെ ത്തിയത്. വീടിനു സമീപത്തെ സ്വകാര്യ വ്യ ക്തിയുടെ വിജനമായ പറമ്പിൽ ചാക്കിൽ കെ ട്ടിയ നിലയിലായിരുന്നു മൃതദേഹം.
വയോധികന്റെ ശരീരത്തിലുണ്ടായിരുന്ന ആ ഭരണങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ടെന്ന് വീട്ടുകാർ പറ ഞ്ഞു. പുത്തൂർ എന്ന സ്ഥലത്താണ് സുമേഷ് താമസിക്കുന്നത്. രാവിലെ സുന്ദരന്റെ രണ്ടാമ ത്തെ മകനും കുടുംബവും പുറത്തുപോയിരു ന്നു. ആ സമയത്താണ് സുമേഷ് വീട്ടിലേക്ക് വന്നതെന്ന് പോലീസ് പറഞ്ഞു.





+ There are no comments
Add yours