‘കിങ്‌ഡം’ ട്രെയിലർ പുറത്തിറങ്ങി.

Estimated read time 1 min read

വിജയ് ദേവരകൊണ്ട നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘കിങ്‌ഡം’ ട്രെയിലർ പുറത്തിറങ്ങി. നാനിയുടെ ഹിറ്റ് ചിത്രം ‘ജേഴ്സി’ സംവിധാനം ചെയ്ത ഗൗതം തിന്നനൂരിയാണ് ‘കിങ്ഡം’ അണിയിച്ചൊരുക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിൽ പുറത്തിറങ്ങിയ ട്രെയിലറിൽ ആക്ഷൻ രംഗങ്ങൾക്കാണ് പ്രാധാന്യം നൽകിയിരിക്കുന്നത്.

മലയാളികൾക്ക് സുപരിചിതനായ വെങ്കിടേഷ് ആണ് ചിത്രത്തിൽ വിജയ് ദേവരകൊണ്ടയുടെ വില്ലനായി എത്തുന്നത്. ‘ദി പ്രീസ്റ്റ്’, ‘സ്റ്റാൻഡ് അപ്’ തുടങ്ങിയ ചിത്രങ്ങളിലൂടെ വെങ്കി ശ്രദ്ധേയനായിരുന്നു.

+ There are no comments

Add yours