എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി.

Estimated read time 0 min read

ജയ്പൂരിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എയർ ഇന്ത്യ വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് തിരിച്ചിറക്കി. ടേക്ക് ഓഫ് ചെയ്‌ത് 18 മിനിറ്റിന് ശേഷമാണ് വിമാനം ജയ്പൂർ വിമാനത്താവളത്തിൽ തിരിച്ചിറക്കിയത്. ഫ്ലൈറ്റ്റഡാർ വെബ്സൈറ്റ് പ്രകാരം ഉച്ചയ്ക്ക് 1.35നാണ് വിമാനം പറന്നുയർന്നത്. പിന്നീട് വിമാനം ജയ്പൂരിലേക്ക് തിരിച്ചുവിട്ടു എന്ന് രേഖപ്പെടുത്തുകയായിരുന്നു. കഴിഞ്ഞ ഏതാനും ആഴ്ച‌ചകളായി എയർ ഇന്ത്യ വിമാനങ്ങൾക്ക് നിരവധി സാങ്കേതിക തകരാറുകൾ സംഭവിക്കുകയും ഇത് വിമാനങ്ങൾ വഴിതിരിച്ചുവിടുന്നതിനും പ്രവർത്തന തടസങ്ങൾക്കും കാരണമാവുകയും ചെയ്‌തിട്ടുണ്ട്.

+ There are no comments

Add yours