ആലപ്പുഴയിൽ നാളെ അവധി
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ നിര്യാണത്തിൽ അനുശോചിച്ച് നാളെ ആലപ്പുഴ ജില്ലയിൽ അവധി പ്രഖ്യാപിച്ചു. ജില്ലയിലെ സർക്കാർ ഓഫീസുകൾക്കും പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമാണ് നാളെ അവധി നൽകിയിരിക്കുന്നത്. ഇന്ന് ഉച്ചയോടെ തിരുവനന്തപുരം ദർബാർ ഹാളിലെ പൊതു ദർശനത്തിന് ശേഷം ഭൗതികശരീരം ആലപ്പുഴയിലേക്ക് കൊണ്ടുപോകും.



+ There are no comments
Add yours