കാസർഗോഡ് 1440 ലിറ്റർ സ്പിരിറ്റ് പിടികൂടി
ഓണാഘോഷത്തിന് കർണാടകയിൽ നിന്ന് കേരളത്തിലേക്ക് സ്‌പിരിറ്റ് കടത്തുന്ന സംഭവം കാസർഗോഡിൽ പൊലീസ് പിടികൂടി. മംഗളൂരുവിൽ നിന്ന് കൊച്ചിയിലേക്ക് പിക്കപ്പ് വാനിൽ 1440 ലിറ്റർ സ്‌പിരിറ്റ് കടത്തുകയായിരുന്നു. ഇവൻ്റ് മാനേജ്മെന്റ് സാധനങ്ങളെന്ന വ്യാജേന കസേരകളും മാറ്റും കൊണ്ട് മറച്ച് 48 കന്നാസുകളിൽ സ്പിരിറ്റ് ഒളിപ്പിച്ചിരുന്നു. പ്രണവ് (24), അനൂഷ് (24), തോമസ് (25) എന്നിവരെ അറസ്റ്റ് ചെയ്തു.



+ There are no comments
Add yours