തിരുവനന്തപുരം: ഫെഡറൽ ബാങ്ക് കേരള ക്രിക്കറ്റ് ലീഗ്(കെസിഎൽ) സീസൺ-2 വിൻ്റെ ഗ്രാൻ്റ് ലോഞ്ച് ഇന്ന് (ഞായറാഴ്ച) കായിക മന്ത്രി വി. അബ്ദുറഹ്മാൻ നിർവഹിച്ചു.
നിശാഗന്ധിയിൽ വൈകുന്നേരം 5.30 ന് നടന്ന ചടങ്ങിൽ കേരള ക്രിക്കറ്റ് ലീഗിന്റെ ഭാഗ്യചിഹ്നങ്ങളുടെ പ്രകാശനവും മന്ത്രി നിർവഹിച്ചു. വിശിഷ്ടാതിഥികളും ക്രിക്കറ്റ് പ്രേമികളും പൊതുജനങ്ങളും ഉൾപ്പെടെ വൻ ജനാവലിയെ സാക്ഷിയാക്കി കെസിഎല്ലിന്റെ ഭാഗ്യചിഹ്നം പുറത്തിറക്കി. ഭാഗ്യചിഹ്നങ്ങളുടെ പേര് ഇടാനുള്ള അവസരം ആരാധകർക്ക് കെസിഎ നൽകുന്നുണ്ട് തിരഞ്ഞെടുക്കുന്ന പേരുകൾക്ക് പ്രത്യേക സമ്മാനവും നൽകുന്നതാണ്.




+ There are no comments
Add yours