നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസിൻ്റെ മിന്നൽ പരിശോധന; ജനൽ വഴി വലിച്ചെറിഞ്ഞ 49,500 രൂപ കണ്ടെടുത്തു
മലപ്പുറം നിലമ്പൂർ ആർ ടി ഓഫീസിൽ വിജിലൻസ് റെയ്‌ഡ്. പരിശോധനക്കിടെ ജനൽ വഴി പുറത്തേക്ക് വലിച്ചെറിഞ്ഞ 49,500 രൂപ വിജിലൻസ് കണ്ടെടുത്തു. ഒരു ഏജന്റിൽ നിന്ന് 5000 രൂപയും വിജിലൻസ് റെയ്ഡിൽ നിന്ന് കണ്ടെടുത്തു. ഓഫീസ് സമയം അവസാനിക്കാൻ കുറച്ച് മാത്രം സമയമുള്ളപ്പോഴായിരുന്നു നിലമ്പൂർ ആർ ടി ഓഫീസിൽ റെയ്‌ഡ് നടന്നത്. ആരാണ് പണം വലിച്ചെറിഞ്ഞതെന്ന കാര്യത്തിൽ ഇതുവരെ തെളിവുകൾ ഒന്നും ലഭിച്ചിട്ടില്ല. അത് സംബന്ധിച്ച് അന്വേഷണം നടക്കുകയാണ്. മലപ്പുറം വിജിലൻസിന്റെ നേത്യത്വത്തിലായിരുന്നു പരിശോധന നടന്നത്.





+ There are no comments
Add yours