നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ആറ് പേരെ നാടു കടത്തി.

Estimated read time 1 min read

*ഓപ്പറേഷൻ കാപ്പ വേട്ട തുടരുന്നു*..…
*കുപ്രസിദ്ധ ഗുണ്ടകളായ ചുപ്പാരു അമല്‍, നംജിത്ത്, മിഥുന്‍, പ്രണവ്, അഭിജിത്ത്, വൈശാഖ് എന്നിവരെ പേരെ കാപ്പ ചുമത്തി.*
*2025-ൽ മാത്രം ഇതുവരെ തൃശ്ശൂർ റൂറൽ ജില്ലയിൽ 43 പേരെ കാപ്പ പ്രകാരം ജയിലിലടച്ചു, ആകെ 134  ഗുണ്ടകളെ കാപ്പ ചുമത്തി, 91 പേർക്കെതിരെ കാപ്പ പ്രകാരം നാടു കടത്തിയും, മറ്റുമുളള നടപടികൾ സ്വീകരിച്ചു*

കേരള സാമൂഹ്യവിരുദ്ധ പ്രവർത്തനങ്ങൾ (തടയൽ) നിയമം, 2007 (KAAPA) പ്രകാരം തൃശ്ശൂർ റേഞ്ച് ഡി.ഐ.ജി ഹരിശങ്കർ ഐ.പി.എസ് പുറപ്പെടുവിച്ച ഉത്തരവിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതികളായ ആറ് പേരെ നാടു കടത്തി. തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാർ ഐ.പി.എസ്. നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ  ഉത്തരവ് പുറപ്പെടുവിച്ചത്.
കുപ്രസിദ്ധ ഗുണ്ടകളായ കൊടുങ്ങല്ലൂർ നാരായണമംഗലം സ്വദേശി പഴവേലിക്കകത്ത് വീട്ടില്‍  നംജിത്ത് 29 വയസ്സ് എന്നയാളെ ഒരു വര്‍ഷത്തേക്കും,  നാട്ടിക AKG ഉന്നതി സ്വദേശികളായ ചുപ്പാരു എന്നറിയപ്പെടുന്ന വട്ടേക്കാട്ട് വീട്ടില്‍  അമല്‍ 26 വയസ്സ്,   പട്ടാട്ട് വീട്ടില്‍ മിഥുന്‍ 21  വയസ്സ്, ഏങ്ങണ്ടിയൂര്‍ ഏത്തായി സ്വദേശി കിഴക്കേപ്പാടത്ത് വീട്ടില്‍ പ്രണവ് 23 വയസ്സ്, നന്തിക്കര സ്വദേശി കിഴുത്താണി വീട്ടില്‍  അഭിജിത്ത് 26 വയസ്സ്, മാള അഷ്ടമിച്ചിറ കുരിയക്കാട് സ്വദേശി  കാത്തോളി വീട്ടില്‍ വൈശാഖ് 29 വയസ്സ് എന്നിവരെ ആറ് മാസക്കാലത്തേക്കും നാടുകടത്തി ഉത്തരവ്  നടപ്പിലാക്കി.

അമൽ വലപ്പാട്, അന്തിക്കാട് പോലീസ് സ്റ്റേഷനുകളിലായി വധശ്രമം, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തുക, വീടുകയറി ആക്രമണം, അടിപിടി തുടങ്ങി ഏഴ് ക്രിമിനൽ കേസിലെ പ്രതിയാണ്.


മിഥുന്‍ വലപ്പാട് പോലീസ് സ്റ്റേഷനിൽ വധശ്രമം അടിപിടി എന്നിങ്ങനെ മൂന്ന് ക്രിമിനൽ കേസിലെ പ്രതിയാണ്.പ്രണവ് വധശ്രമം, സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തുക, അടിപിടി എന്നിങ്ങനെയുള്ള മൂന്ന് ക്രിമിനൽ കേസിലെ പ്രതിയാണ്.

അഭിജിത്ത് വധശ്രമം,  അടിപിടി എന്നിങ്ങനെയുള്ള മൂന്ന് ക്രിമിനൽ കേസിലെ പ്രതിയാണ്.വൈശാഖ് മാള പോലീസ് സ്റ്റേഷനിൽ  സ്ത്രീയെ ആക്രമിച്ച് മാനഹാനി വരുത്തുക,  അടിപിടി എന്നിങ്ങനെയുള്ള ആറ്  ക്രിമിനൽ കേസിലെ പ്രതിയാണ്.

നംജിത്ത് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ വധശ്രമം, അടിപിടി തുടങ്ങി ആറ് ക്രിമിനൽ കേസിലെ പ്രതിയാണ്.

കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ ബി കെ, എ എസ് ഐ സുമേഷ് ബാബു,  സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ജിജോ,വാടാനപ്പിള്ളി  പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ വാടാനപ്പിള്ളി ഇൻസ്പെക്ടർ ഷൈജു എൻ ബി,  സീനിയർ സിവിൽ പോലീസ് ഓഫീസർ രജനീഷ്, പുതുക്കാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ മഹേന്ദ്രസിംഹന്‍, സീനിയർ സിവിൽ പോലീസ് ഓഫീസർ രമേഷ്, അജിത്ത്. വലപ്പാട് പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ രമേഷ് എം കെ, സബ്ബ് ഇന്‍സ്പെക്ടര്‍ ഹരി, സീനിയർ സിവിൽ പോലീസ് ഓഫീസർ സുബി, മാള പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ സജിന്‍ ശശി, സീനിയർ സിവിൽ പോലീസ് ഓഫീസർ വിനോദ്, സജി എന്നിവർ കാപ്പ ചുമത്തുന്നതിലും, ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചു.


തൃശ്ശൂർ റേഞ്ച് ഡിഐജി ഹരിശങ്കർ ഐപിഎസിന്റെ മേൽനോട്ടത്തിൽ  ഗുണ്ടകൾക്കെതിരെ സ്വീകരിക്കുന്ന കർശന നടപടികളുടെ ഭാഗമായാണ് കാപ്പ ചുമത്തിവരുന്നത്.
“ഓപ്പറേഷന് കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.

+ There are no comments

Add yours