സ്റ്റുഡന്റ്സ് ഫെഡറേഷൻ ഓഫ് ഇന്ത്യ (എസ് എഫ് ഐ) ലണ്ടനിലും ആസ്ഥാന മന്ദിരം തുറന്നു. 1981 ജൂലൈയിൽ രക്തസാക്ഷിത്വം വഹിച്ച പ്രദീപ് കുമാറിന്റെ ഓർമ്മ ദിനത്തിലാണ് എസ് എഫ് ഐ ലണ്ടൻ ഓഫീസ് തുറന്നത്. എസ് എഫ് ഐ യു കെ വൈസ് പ്രസിഡന്റ് നുപുർ അധ്യക്ഷത വഹിച്ച പരിപാടിയിൽ ബ്രിട്ടനിലെ ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻന്റെ ദേശീയ പ്രസിഡന്റ് ഹർശേവ് ബൈൻസാണ് ഓഫീസ് ഉദ്ഘാടനം നിർവഹിച്ചത്. ആഗോള തലത്തിൽ തന്നെ വിദ്യാർഥി സമൂഹം വലിയ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകേണ്ട കാലഘട്ടമാണ് ഇതെന്നും എസ് എഫ് ഐ അതിന് മികച്ച രീതിയിൽ നേതൃത്വം നൽകുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. എസ് എഫ് ഐ, എസ് എഫ് ഐ എന്ന് വലിയ ആവേശത്തോടെ മുദ്രാവാക്യം വിളിച്ചാണ് പ്രവർത്തകർ പരിപാടിയിൽ പങ്കെടുത്തത്.





+ There are no comments
Add yours