കനോലി കനാലിൽ മത്സ്യ കൂടുകളിൽ നിന്നും മൂന്ന് ലക്ഷം രൂപ വില വരുന്ന  മോഷണം. രണ്ടു പേർ കൂടി റിമാന്റിലേക്ക്

Estimated read time 1 min read

*കനോലി കനാലിൽ നിന്ന് കൂടു മത്സ്യകൃഷി ചെയ്യുന്നവരുടെ മൂന്ന് ലക്ഷം രൂപ വിലപിടിപ്പുള്ള മത്സ്യം മോഷ്ടിച്ച പ്രതികളിൽ രണ്ടു പേർ കൂടി റിമാന്റിലേക്ക്*

ഇരിങ്ങാലക്കുട : മതിലകം ശാന്തിപുരം ദേശത്ത്, ചരുവിൽ വീട്ടിൽ,  വിഷ്ണു,30 വയസ്സ് എന്നയാളും സുഹൃത്തും ചേർന്ന് ചീപ്പുംചിറ കനോലി കനാലിൽ മത്സ്യ കൃഷി നടത്തുന്ന കൂടുകളിൽ നിന്നും 3,00,000/- (മൂന്ന് ലക്ഷം ) രൂപ വില വരുന്ന മത്സ്യങ്ങൾ മോഷണം ചെയ്ത് കൊണ്ട് പോയ കേസിലെ പ്രതികളായ കരൂപടന്ന പള്ളിനട സ്വദേശി ചെന്നറ വീട്ടിൽ  ഷിജേഷ് 46 വയസ്, എസ്.എൻ.പുരം പുതുമനപറമ്പ് സ്വദേശി  കൂടത്ത് വീട്ടിൽ സൂരജ് 25
വയസ് എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. നടപടിക്രമങ്ങൾക്ക് ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.

ഷിജേഷ് മതിലകം പോലീസ് സ്റ്റേഷനിൽ ഒരു അടിപിടിക്കേസിലും ഒരു മോഷണക്കേസിലും പ്രതിയാണ്.

സൂരജ് മതിലകം പോലീസ് സ്റ്റേഷനിൽ സ്ത്രീക്ക് മാനഹാനി വരുത്തിയ കേസിലും ഒരു മോഷണക്കേസിലും പ്രതിയാണ്.


ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ ഷാജൻ,എം.എസ്, സബ് ഇൻസ്പെക്ടർ  ദിനേശ് കുമാർ.പി.ആർ,  ജി.എസ്.സി.പി.ഒ മാരായ അർജുൻ,  സുജിത്ത്,  വിജോഷ്, സി.പി.ഒ മാരായ സിജു, മുരളികൃഷ്ണ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

+ There are no comments

Add yours