കൊല്ലം തേവലക്കര ബോയ്സ് ഹൈസ്കൂളിൽ വിദ്യാർഥി ഷോക്കേറ്റ് മരിച്ച സംഭവത്തിൽ വീഴ്ച സമ്മതിച്ച കെഎസ്ഇബി. ഷെഡും വൈദ്യുതിലൈനും തമ്മിൽ നിയമാനുസൃതം വേണ്ട അകലമില്ലെന്ന് ഇലക്ട്രിക്കൽ ഇൻസ്പെക്‌ടർ നൽകിയ പ്രാഥമിക റിപ്പോർട്ടിൽ പറയുന്നു. ഷെഡിന്റെ മധ്യഭാഗത്ത് പോസ്റ്റ് സ്ഥാപിക്കണമെന്ന് കെഎസ്ഇബി അറിയിച്ചിരുന്നു. അടുത്ത മാനേജ്മെന്റ് കമ്മിറ്റി മീറ്റിംഗിൽ ചർച്ച ചെയ്ത് തീരുമാനിക്കാമെന്ന് സ്‌കൂൾ അധികൃതർ അറിയിച്ചുവെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.



+ There are no comments
Add yours