മോഷ്‌ടിക്കാനായി ക്ഷേത്രത്തിനുള്ളിൽ കയറിയ കള്ളൻ വിഗ്രഹങ്ങളും പണവും എടുത്തു.പിന്നെ ഉറങ്ങി പോയി

Estimated read time 0 min read

മോഷ്‌ടിക്കാനായി ക്ഷേത്രത്തിനുള്ളിൽ കയറിയ കള്ളൻ വിഗ്രഹങ്ങളും പണവും അടക്കം തനിക്ക് വേണ്ടതെല്ലാം എടുത്തു. പക്ഷേ മോഷണത്തിനിടയിൽ അല്പസമയം ഉറങ്ങാൻ കിടന്നു. പിന്നീട് കണ്ണ് തുറന്നത് രാവിലെ പൂജാരി വന്ന് തട്ടി വിളിച്ചപ്പോഴാണ്. പിന്നെ പറയേണ്ടല്ലോ കാര്യങ്ങൾ, പൂജാരിയും നാട്ടുകാരും ചേർന്ന് ആളെ ഭദ്രമായി പോലീസിന് കൈമാറി.വീർ നായക് എന്ന യുവാവാണ് മോഷണത്തിനായി ക്ഷേത്രത്തിനുള്ളിൽ കയറിയത്. ക്ഷേത്രത്തിൽ കയറിയ ഉടൻതന്നെ തനിക്ക് വേണ്ടതെല്ലാം അയാൾ ഭദ്രമായി എടുത്തുവച്ചു. പക്ഷേ, അമിതമായി ലഹരി ഉപയോഗിച്ചതിനാൽ ആളൊന്നു മയങ്ങി. പിറ്റേദിവസം നേരം പുലർന്നപ്പോൾ പതിവുപോലെ പൂജാരി അമ്പലത്തിൽ എത്തി. അപ്പോഴാണ് സുഖമായി കിടന്നുറങ്ങുന്ന കള്ളനെ കണ്ടത്. ഉടൻതന്നെ പൂജാരി നാട്ടുകാരെ വിവരമറിയിച്ചു. തുടർന്ന് നാട്ടുകാരും പൂജാരിയും ചേർന്ന് തട്ടി വിളിച്ചപ്പോഴാണ് കള്ളൻ ഉണരുന്നത്. കണ്ണുതുറന്ന കള്ളൻ കാണുന്നതാകട്ടെ തനിക്ക് ചുറ്റിനും കൂടി നിൽക്കുന്ന നാട്ടുകാരെയും പൂജാരിയെയും.നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് ഉടൻതന്നെ പോലീസ് സ്ഥലത്തെത്തി ഇയാളെ കസ്റ്റഡിയിലെടുത്തു.

+ There are no comments

Add yours