വിവാഹിതയായ സ്‌കൂള്‍ അധ്യാപികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി…

Estimated read time 0 min read

വിവാഹിതയായ സ്‌കൂള്‍ അധ്യാപികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി

ബെംഗളൂരു: നാലുമാസം മുന്‍പ് പ്രണയിച്ച് വിവാഹിതയായ സ്‌കൂള്‍ അധ്യാപികയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ബെംഗളൂരുവിലെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയായ ശ്വേത(25)യെയാണ് വീടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ഉത്തരവാദി ഭര്‍ത്താവും ഭര്‍തൃസഹോദരിയുമാണെന്ന് ആരോപിക്കുന്ന ആത്മഹത്യാക്കുറിപ്പും പോലിസ് വീട്ടില്‍നിന്ന് കണ്ടെടുത്തിട്ടുണ്ട്.
ഭര്‍്തതാവിന്റെയും വീട്ടുകാരുടെയും പീഡനം സഹിക്കാനാവാതെയാണ് ശ്വേത ആത്മഹത്യ ചെയ്തതെന്നാണ് വിവരം. ശ്വേതയുടേത് പ്രണയവിവാഹമായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. അതേസമയം, വിവാഹശേഷം ഭര്‍ത്താവില്‍നിന്നും ഇയാളുടെ മൂത്ത സഹോദരിയില്‍നിന്നും നിരന്തരം ഉപദ്രവം നേരിടേണ്ടിവന്നതായി ശ്വേതയുടെ ആത്മഹത്യാക്കുറിപ്പില്‍ ആരോപിക്കുന്നുണ്ട്.
‘ഞാന്‍ മരിക്കുകയാണെങ്കില്‍ അവരെ ശിക്ഷിക്കാതെ വിടരുത് അമ്മാ. ഞാന്‍ തെറ്റ് ചെയ്തു. എന്നോട് ക്ഷമിക്കണം. എനിക്ക് ഇനി ജീവിക്കാന്‍ ആഗ്രഹമില്ല. ദയവുചെയ്ത് എന്നെ കുറ്റപ്പെടുത്തരുത്’, യുവതിയുടെ ആത്മഹത്യാക്കുറിപ്പില്‍ പറയുന്നു. സംഭവത്തില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

+ There are no comments

Add yours