സർവ്വകലാശാലയുടെ ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം…

Estimated read time 0 min read

സർവ്വകലാശാലയുടെ ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം

തിരുവന്കെന്തപുരം എകെജി പഠനഗവേഷണ കേന്ദ്രത്തിന്റെ ഭൂമി ലക്ഷ്യമിട്ട് സർവ്വകലാശാലയുടെ ഭൂമി മുഴുവൻ അളന്ന് തിട്ടപ്പെടുത്താൻ കേരള സർവ്വകലാശാല സിൻഡിക്കേറ്റ് തീരുമാനം.ഇന്നലെ ചേർന്ന യോഗത്തിൽ സ്പെഷ്യൽ അജണ്ടയായി കോൺഗ്രസ് അംഗം ആർഎസ് ശശികുമാറാണ് വിഷയം ഉന്നയിച്ചത്. കേസ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാൽ ചർച്ച പാടില്ലെന്ന് സിപിഎം അംഗം വാദിച്ചു. ചർച്ച കൂടാതെ അളക്കാൻ ഒടുവിൽ തീരുമാനിച്ചു. 1977ൽ എകെ ആൻറണി മുഖ്യമന്ത്രിയായിരിക്കെയാണ് സർവ്വകലാശാലയുടെ കൈവശമുള്ള 15 സെൻറ് ഭൂമി എകെജി പഠന ഗവേഷണ കേന്ദ്രത്തിന് നൽകിയത്. എന്നാൽ 50 സെൻറിലേറെ ഭൂമി പഠന കേന്ദ്രം കയ്യേറിയെന്നാണ് പരാതി.

+ There are no comments

Add yours