കൊച്ചി: സെപ്റ്റംബർ 25-ന് തിയേറ്ററുകളിലെത്തിയ ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ചിത്രം ‘ആരം’ മികച്ച പ്രതികരണവുമായി മുന്നേറുന്നു. രജീഷ് പരമേശ്വരൻ സംവിധാനം ചെയ്ത ചിത്രത്തിൽ സൈജു കുറുപ്പാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. അപ്രതീക്ഷിത വഴിത്തിരിവുകളിലൂടെ മുന്നോട്ടുപോകുന്ന ചിത്രത്തിന്റെ അവതരണ ശൈലി ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിക്കഴിഞ്ഞു.
ഒരു ദുരൂഹ മരണത്തെ ചുറ്റിപ്പറ്റിയുള്ള അന്വേഷണമാണ് ചിത്രത്തിന്റെ പ്രമേയം. അനാവശ്യ രംഗങ്ങളില്ലാതെ, ആദ്യവസാനം ആകാംക്ഷ നിലനിർത്തുന്ന കഥാമുഹൂർത്തങ്ങളും രണ്ടാം പകുതിയിലെ ട്വിസ്റ്റുകളുമാണ് ചിത്രത്തിന്റെ പ്രധാന ആകർഷണം. പൊലീസ് ഉദ്യോഗസ്ഥനായുള്ള സൈജു കുറുപ്പിന്റെ സ്വാഭാവിക പ്രകടനത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥന്റെ ഔദ്യോഗിക ജീവിതത്തിനൊപ്പം വ്യക്തിജീവിതത്തിലെ സംഘർഷങ്ങളും അദ്ദേഹം മികവോടെ അവതരിപ്പിച്ചിട്ടുണ്ട്. സൈജു കുറുപ്പിന് പുറമെ അസ്കർ അലി, സിദ്ദിഖ്, അഞ്ജു കുര്യൻ, സുധീഷ്, മനോജ് കെ.യു., ഷഹീൻ സിദ്ദിഖ് തുടങ്ങിയവരും തങ്ങളുടെ വേഷങ്ങൾ ഗംഭീരമാക്കി.
വിഷ്ണു രാമചന്ദ്രനാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ജിത്തു ദാമോദറിന്റെ ഛായാഗ്രഹണവും വി. സാജന്റെ എഡിറ്റിംഗും രോഹിത് ഗോപാലകൃഷ്ണന്റെ സംഗീതവും ത്രില്ലർ സ്വഭാവമുള്ള ചിത്രത്തിന് കൂടുതൽ കരുത്തേകുന്നു. ഗുഡ് ഹോപ് പ്രൊഡക്ഷൻ ആൻഡ് ഡിസ്ട്രിബ്യൂഷന്റെ ബാനറിൽ ഡോ. ജുനൈസ് ബാബുവാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്. റോവാൻ എന്റർടെയ്ൻമെന്റ്സും ഗുഡ് ഫെല്ലാസും ചേർന്നാണ് വിതരണം. ഡിജിറ്റൽ: ജാങ്കോ സ്പേസ്, മാർക്കറ്റിംഗ് ആൻഡ് അഡ്വർടൈസിംഗ്: ബ്രിങ്ഫോർത്ത്, പി.ആർ.ഒ: ഐശ്വര്യ രാജ്. ‘ആരം’ ഇപ്പോൾ തിയേറ്ററുകളിൽ വിജയകരമായി പ്രദർശനം തുടരുകയാണ്.




+ There are no comments
Add yours