‘സ്വതന്ത്രമായി ജീവിക്കണം, മോഡലിംഗ് പഠിക്കണം’; കൊഴിഞ്ഞാമ്പാറയിൽ പിഞ്ചുകുഞ്ഞുങ്ങളെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്ന കേസിൽ അമ്മ അറസ്റ്റിൽ

Estimated read time 0 min read

പാലക്കാട്: കൊഴിഞ്ഞാമ്പാറ മേനോൻപാറയിൽ അഞ്ചും മൂന്നും വയസ്സുള്ള സ്വന്തം കുട്ടികളെ അമ്മ കുളിമുറിയിലെ സിമന്റ് ടാങ്കിൽ മുക്കിക്കൊന്നത് കൂടുതൽ സ്വതന്ത്രമായി ജീവിക്കാനും മോഡലിംഗ് പഠിക്കാനുമെന്ന് പൊലീസിന് മൊഴി. അഞ്ച് വയസ്സുകാരി ജെനിഫർ, മൂന്നു വയസ്സുകാരൻ റോബിൻ എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ കുറ്റം സമ്മതിച്ചതിനെത്തുടർന്ന് കുട്ടികളുടെ അമ്മ നിവേദ്യയെ കൊലക്കുറ്റം ചുമത്തി പൊലീസ് അറസ്റ്റ് ചെയ്തു.

കഴിഞ്ഞ ദിവസമാണ് വീടിനോട് ചേർന്നുള്ള കുളിമുറിയിലെ സിമന്റ് ടാങ്കിൽ കുട്ടികളെ മരിച്ച നിലയിൽ കണ്ടെത്തിയത്. കളിക്കുന്നതിനിടെ കുട്ടികൾ അബദ്ധത്തിൽ വെള്ളം നിറഞ്ഞ ടാങ്കിൽ വീണ് മരിച്ചതാണെന്നായിരുന്നു നിവേദ്യ ആദ്യം പൊലീസിനോട് പറഞ്ഞിരുന്നത്. എന്നാൽ മൊഴികളിലെ വൈരുദ്ധ്യം ശ്രദ്ധയിൽപ്പെട്ട പൊലീസ് നടത്തിയ വിശദമായ ചോദ്യം ചെയ്യലിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.

ബാധ്യതകളില്ലാതെ സ്വതന്ത്രമായി ജീവിക്കാനും മോഡലിംഗ് രംഗത്തേക്ക് കടക്കാനും കുട്ടികൾ തടസ്സമാകുമെന്ന് കരുതിയാണ് ഈ ക്രൂരകൃത്യം നടത്തിയതെന്ന് പ്രതി പൊലീസിനോട് വ്യക്തമാക്കി. കൊഴിഞ്ഞാമ്പാറ ഇൻസ്പെക്ടറുടെ നേതൃത്വത്തിൽ കേസിൽ കൂടുതൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.

+ There are no comments

Add yours