സിനിമ കണ്ടിട്ട് തീരുമാനിക്കാമെന്ന  നിലപാട്മായി ഹൈക്കോടതി

Estimated read time 0 min read

സുരേഷ് ഗോപി ചിത്രം ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരളയുമായി ബന്ധപ്പെട്ട വിവാദത്തിൽ ഹൈക്കോടതി നടത്തിയ പുതിയ ഇടപെടലിൽ പ്രതികരണവുമായി സിനിമയുടെ സംവിധായകൻ പ്രവീൺ നാരായണൻ. പ്രദർശിപ്പിക്കണോ വേണ്ടയോ എന്ന കാര്യം സിനിമ കണ്ടിട്ട് തീരുമാനിക്കാമെന്ന ഹൈക്കോടതിയുടെ നിലപാട് സ്വാഗതാഹാർഹമാണെന്നും ഉചിതമായ തീരുമാനം ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സംവിധായകൻ മാധ്യമങ്ങളോട് പറഞ്ഞു.

കോടതിയുടെ തീരുമാനം എന്തായാലും സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ജസ്റ്റിസ് എൻ നഗരേഷ് അധ്യക്ഷനായ ബെഞ്ചാണ് സിനിമ കാണണമെന്ന തീരുമാനത്തിലേക്ക് നീങ്ങിയത്. ശനിയാഴ്‌ച രാവിലെ 10 മണിക്ക് കോടതി സിനിമ കാണുമെന്ന് നിർമാതാക്കളോട് വ്യക്തമാക്കി. സിനിമയുമായി ബന്ധപ്പെട്ട വിവാദം നേരിട്ട് പരിശോധിക്കാനാണ് കോടതിയുടെ തീരുമാനം.

+ There are no comments

Add yours