തിരുവനന്തപുരം ആര്യനാട് ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ കെട്ടിടത്തിന് മുകളിലൂടെ ഗുൽമോഹർ മരം ഒടിഞ്ഞു വീണു. കഴിഞ്ഞ ദിവസം രാവിലെ 11മണിക്കാണ് മരം ഒടിഞ്ഞു വീണത്. മരം വീണപ്പോൾ കുട്ടികൾ ആരും കെട്ടിടത്തിനു പുറത്ത് ഉണ്ടായിരുന്നില്ല. എല്ലാ കുട്ടികളും ക്ലാസ് മുറിയിൽ ആയിരുന്നതിനാൽ വൻ ദുരന്തം ഒഴിവായി.ശൗചാലയത്തിനു സമീപത്തെ ഒൻപത് ബി ക്ലാസ്‌മുറി പ്രവർത്തിക്കുന്ന കെട്ടിടത്തിനു മുകളിലൂടെയാണു മരം വീണത്. മരത്തിൻ്റെ ശിഖരങ്ങൾ കുട്ടികൾ ഉണ്ടായിരുന്ന ക്ലാസ് മുറി കെട്ടിടത്തിന് മുകളിലൂടെ വീണതിനാൽ കുട്ടികളെ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. സ്കൂൾ ഓഡിറ്റോറിയത്തിന് സമീപം നിന്ന മരമാണ് ഒടിഞ്ഞു വീണത്.






+ There are no comments
Add yours