മധുര തനിഷ്ക് ജ്വല്ലറി കവർച്ച: മുഖ്യപ്രതിയുടെ പിതാവും ഇൻഫ്ളുവൻസർ മീനാക്ഷിയും അറസ്റ്റിൽ; അഞ്ച് കിലോ സ്വർണം കണ്ടെടുത്തു

Estimated read time 1 min read

മധുര: മധുരയിലെ തനിഷ്ക് ജ്വല്ലറിയിൽ നടന്ന വൻ സ്വർണക്കവർച്ചയുമായി ബന്ധപ്പെട്ട് രണ്ടുപേർ അറസ്റ്റിൽ. മുഖ്യപ്രതി നിഷാന്തിന്റെ പിതാവ് സുരേഷ്, നിഷാന്തിന്റെ സുഹൃത്തും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറുമായ മീനാക്ഷി എന്നിവരെയാണ് പോലീസ് പിടികൂടിയത്. ഇവരിൽ നിന്ന് അഞ്ച് കിലോ സ്വർണം കണ്ടെടുത്തിട്ടുണ്ട്.

മോഷണസമയത്ത് ധരിച്ചിരുന്ന വസ്ത്രങ്ങൾ നിഷാന്തും പിതാവും ചേർന്ന് കത്തിക്കുന്നത് കണ്ടെന്ന ഒരു ദൃക്‌സാക്ഷിയുടെ മൊഴിയാണ് കേസിൽ നിർണായകമായത്. പോലീസ് കാണിച്ച ഫോട്ടോയിൽ നിന്ന് ഇയാൾ നിഷാന്തിനെ തിരിച്ചറിഞ്ഞതോടെയാണ് സുരേഷിന്റെ അറസ്റ്റിലേക്ക് കാര്യങ്ങളെത്തിയത്. നിഷാന്തും മീനാക്ഷിയും തമ്മിലുള്ള ഫോൺ രേഖകളും സമൂഹമാധ്യമങ്ങളിലെ ചാറ്റുകളും പരിശോധിച്ചതിൽ നിന്നാണ് കവർച്ചയിൽ മീനാക്ഷിക്കുള്ള പങ്കും വ്യക്തമായത്.

നവംബർ 13-ന് പുലർച്ചെയാണ് തനിഷ്ക് ജുവല്ലറിയിൽ മോഷണം നടന്നത്. മോഷ്ടാവ് സഞ്ചരിച്ച സ്കൂട്ടർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പ്രതികളിലേക്കെത്താൻ പോലീസിനെ സഹായിച്ചത്. ഒളിവിൽ പോയ മുഖ്യപ്രതി നിഷാന്തിനായി ഹൈദരാബാദ്, ബെംഗളൂരു എന്നിവിടങ്ങളിലും തമിഴ്നാട്ടിലെ വിവിധ ഭാഗങ്ങളിലുമായി പോലീസ് ഊർജ്ജിതമായ തിരച്ചിൽ തുടരുകയാണ്.

+ There are no comments

Add yours