എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ‘റെയിൽവൺ’ ആപ്പ്

Estimated read time 1 min read

ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് മുതൽ എല്ലാ സേവനങ്ങളും ഒറ്റ ക്ലിക്കിൽ ലഭ്യമാകുന്ന ‘റെയിൽവൺ’ സൂപ്പർ ആപ്പ് പുറത്തിറക്കി ഇന്ത്യൻ റെയിൽവേ .ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്, റിസർവേഷൻ, പിഎൻആർ സ്റ്റാറ്റസ്, ട്രെയിൻ സ്റ്റാറ്റസ് തുടങ്ങിയ സൗകര്യങ്ങളും കോച്ച് പൊസിഷൻ കണ്ടെത്തുക, ഭക്ഷണം എന്നീ യാത്രാ സേവനങ്ങളെല്ലാം പുതിയ റെയിൽവൺ ആപ്പിൽ ലഭ്യമാക്കും.റെയിൽവേ സംബന്ധമായ യാത്രക്കാരുടെ എല്ലാ ആവശ്യങ്ങൾക്കും സേവനങ്ങൾക്കും ഒരു പ്ലാറ്റ്ഫോമിൽ തന്നെ പരിഹാരം കണ്ടെത്തുക എന്ന ലക്ഷ്യത്തോടെയാണ് ആപ്പ് പുറത്തിറക്കിയിരിക്കുന്നത്.

ആപ്പിന്റെ സഹായത്തോടെ, ദശലക്ഷക്കണക്കിന് യാത്രക്കാർക്ക് യാത്ര എളുപ്പമാകും, കൂടാതെ ബുക്കിംഗിലോ മറ്റ് സേവനങ്ങളിലോ നേരിടുന്ന തടസ്സങ്ങൾ കുറയ്ക്കാനും സഹായിക്കും. യാത്രക്കാർക്ക് ഫീഡ്ബാക്ക് അറിയിക്കാനുള്ള ഓപ്ഷനും ഇതിലുണ്ട്.

+ There are no comments

Add yours