തൃശൂർ കുന്നംകുളം  സ്വദേശിയായ യുവ സന്യാസിയെ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി.

Estimated read time 0 min read

കുന്നംകുളം മങ്ങാട് സ്വദേശിയായ യുവ സന്യാസിയെ തെലങ്കാനയിൽ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. മങ്ങാട് പരേതനായ ശ്രീനിവാസന്റെ മകൻ ശ്രീബിനെ(37)യാണ് ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

സന്യാസം സ്വീകരിച്ച് നേപ്പാളിൽ ആശ്രമത്തിൽ കഴിയുകയായിരുന്നു. നേപ്പാളിൽ നിന്നും കേരളത്തിലേക്ക് വരുന്ന വഴിയിൽ തെലങ്കാനയിലെ ഖമ്മം സ്റ്റേഷനടുത്ത് റെയിൽവേ ട്രക്കിലാണ് ശ്രീബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്.

കേരളത്തിലേക്ക് ട്രെയിനിൽ വരവേ സ്വന്തം ജീവന് ഭീഷണിയുണ്ടെന്ന് നാട്ടിലെ സുഹൃത്തിനെ വിളിച്ച് സംസാരിച്ചിരുന്നു. ഫോൺ സംഭാഷണത്തിന് ശേഷം മണിക്കൂറുകൾക്കകമാണ് റെയിൽവേ ട്രാക്കിൽ ശ്രീബിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മരണത്തിൽ ദുരൂഹത ഉണ്ടെന്നാരോപിച്ച് ബന്ധുക്കൾ തുടർ അന്വേഷണം ആവശ്യപ്പെട്ട് റെയിൽവേയ്ക്കും കുന്നംകുളം പൊലീസിനും പരാതി നൽകി. ഖമ്മത്ത് നിന്നും നാട്ടിലെത്തിച്ച ശ്രീബിന്റെ ഭൗതികശരീരം ശാന്തി തീരത്ത് സംസ്കരിച്ചു.

+ There are no comments

Add yours