നടി മിനു മുനീർ അറസ്റ്റിൽ.

Estimated read time 0 min read

നടൻ ബാലചന്ദ്രമേനോനെ സാമൂഹിക മാധ്യമങ്ങളിൽ അപകീർപ്പെടുത്തിയെന്ന കേസിൽ നടി മിനു മുനീർ അറസ്റ്റിൽ. ഇൻഫോപാർക്ക് സൈബർ പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം നടിയെ സ്റ്റേഷൻ ജാമ്യത്തിൽ വിട്ടയച്ചു

സാമൂഹിക മാധ്യമങ്ങൾ വഴി ബാലചന്ദ്രമേനോനെതിരെ ലൈംഗിക ആരോപണമാണ് നടി ഉന്നയിച്ചത്. താൻ പല ദുരനുഭവങ്ങൾ നേരിട്ടുണ്ട്. താൻ ബാലചന്ദ്രമേനോൻ ചെയ്ത പല പ്രവൃത്തികൾക്കും സാക്ഷിയാണ് എന്നതടക്കമുള്ള വെളിപ്പെടുത്തലുകളാണ് നടി സോഷ്യൽമീഡിയ വഴി നടത്തിയത്. ഇത് തന്നെ അപകീർത്തിപ്പെടുത്തുന്നതാണ് എന്ന് ചൂണ്ടിക്കാണിച്ചാണ് ബാലചന്ദ്രമേനോൻ ഇൻഫോപാർക്ക് സൈബർ പൊലീസിന് പരാതി നൽകിയത്. ഇതിൻ്റെ അടിസ്ഥാനത്തിൽ മിനു മുനീറിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരുന്നു.

+ There are no comments

Add yours