അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യയുടെ മറ്റൊരു വിമാനം.

Estimated read time 1 min read

അഹമ്മദാബാദ് വിമാന ദുരന്തം നടന്നതിന് പിന്നാലെ അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് എയർ ഇന്ത്യയുടെ മറ്റൊരു വിമാനം. ഡൽഹിയിൽ നിന്ന് വിയന്നയിലേക്ക് പുറപ്പെട്ട വിമാനമാണ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. സംഭവത്തിൽ അന്വേഷണത്തിന്റെ ഭാഗമായി രണ്ട് പൈലറ്റുമാരെയും മാറ്റിനിർത്തിയിട്ടുണ്ടെന്ന് എയർ ഇന്ത്യ വക്താവ് വ്യക്തമാക്കി. ദേശീയ മാധ്യമമായ ടൈംസ് ഓഫ് ഇന്ത്യയാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ജൂൺ 14ന് പുലർച്ചെ 2.56നാണ് സംഭവം. എഐ-187 ബോയിങ് 777 വിമാനം പറന്നുയർന്ന ഉടനെ 900 അടി താഴ്ചയിലേക്ക് വന്നെന്നാണ് റിപ്പോർട്ട്. എന്നാൽ വെല്ലുവിളി നിറഞ്ഞ കാലാവസ്ഥയിൽ പൈലറ്റുമാർ ഉടനടി നടപടികൾ സ്വീകരിച്ച് സുരക്ഷിതമായി യാത്ര തുടരുകയായിരുന്നു. ഒമ്പത് മണിക്കൂറും എട്ട് മിനുറ്റിനും ശേഷം വിമാനം വിയന്നയിൽ പറന്നിറങ്ങുകയും ചെയ്തു.

+ There are no comments

Add yours