റീൽസ് ചിത്രീകരണത്തിനിടെ ജീപ്പ് കാരാപ്പുഴ ഡാമിൽ വീണു
അമ്പലവയലിൽ റീൽസ് ചിത്രീകരണത്തിനിടെ കാരാപ്പുഴ ഡാമിലേക്ക് ജീപ്പ് വീണ സംഭവത്തിൽ കർശന നടപടിയുമായി പൊലീസ്. മീനങ്ങാടി സ്വദേശി പി.കെ ഫായിസ്, കോഴിക്കോട് വടകര സ്വദേശികളായ മുഹമ്മദ് റാഹിൽ, റജാസ്, ഷാനിഫ്, ഫാഫി എന്നിവർക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം കേസെടുത്തു. കുടിവെള്ള സ്രോതസ്സ് മലിനമാക്കിയതും വാഹന നിയന്ത്രണ മേഖലയിൽ കടന്നുകയറിയതും ആരോപണങ്ങൾ. വാഹനത്തിൻ്റെ ആർസി ക്യാൻസൽ ചെയ്യാൻ എംവിഡിയെ സമീപിക്കും.


+ There are no comments
Add yours