മല കയറിയ ഹാരിയർ ഇവിയുടെ വില പ്രഖ്യാപിച്ച് ടാറ്റ.

Estimated read time 1 min read

ഹാരിയർ ഇവിയുടെ ഉയർന്ന മോഡൽ ക്യൂഡബ്ല്യുഡിയുടെ വില പ്രഖ്യാപിച്ച് ടാറ്റ. 28.99 ലക്ഷം രൂപ മുതലാണ് ഈ വേരയിന്റിന്റെ എക്സ‌്ഷോറൂം വില ആരംഭിക്കുന്നത്. ഓൺറോഡ് വില ഏകദേശം 32 ലക്ഷം രൂപയോളം വരുമെന്നാണ് കണക്കുകൾ. റിയർ വീൽ ഡ്രൈവ് മോഡലിന് 21 ലക്ഷം രൂപ മുതലാണ് എക്സ‌്ഷോറും വില ആരംഭിക്കുന്നത്.

ജൂലൈ 2 മുതൽ ഹാരിയറിൻ്റെ ബുക്കിങ് ആരംഭിക്കും. നേരത്തെ അഞ്ച് മോഡലുകളുടെ വില പ്രഖ്യാപിച്ചിരുന്നു. അഡ്വഞ്ചർ 65 ന് 21.49 ലക്ഷം രൂപയും അഡ്വഞ്ചർ എസ് 65ന് 21.99 ലക്ഷം രൂപയും ഫിയർലെസ് പ്ലസ് 65ന് 23.99 ലക്ഷം രൂപയും ഫിയർലെസ് പ്ലസ് 65ന് 23.99 ലക്ഷം രൂപയും ഫിയർ ലെസ് പ്ലസ് 75ന് 24.99 ലക്ഷം രൂപയും എംപവേർഡ് 75 ന് 27.49 ലക്ഷം രൂപയുമാണ് വില. AWD സംവിധാനത്തോടെ വിപണിയിലെത്തുന്ന ഈ സെഗ്മെന്റിലെ ഏക മോഡൽ കൂടിയാണ് ഹാരിയർ ഇവി.

+ There are no comments

Add yours