കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കേസെടുത്തു. കാരണം???

Estimated read time 0 min read

മലപ്പുറം കോട്ടക്കലിൽ ഒരു വയസുകാരൻ മരിച്ച സംഭവത്തിൽ കാടാമ്പുഴ പൊലീസ് കേസെടുത്തു. അസ്വഭാവിക മരണത്തിനാണ് കേസ് എടുത്തിരിക്കുന്നത്. കുട്ടിയുടെ മൃതദേഹം ഇന്ന് തന്നെ പോസ്റ്റ്മോർട്ടം ചെയ്യാനാണ് സാധ്യത. കുഞ്ഞ് മരിച്ചത് മാതാപിതാക്കൾ ചികിത്സ നൽകാത്തതിനെ തുടർന്നാണ് എന്ന ആരോപണം വ്യാപകമായതോടെയാണ് നടപടി. ഒരു വയസുകാരന്റെ മാതാപിതാക്കൾ അശാസ്ത്രീയ ചികിത്സ രീതികളെ പ്രോത്സാഹിപ്പിക്കുന്നവരെന്ന് പരാതി. വീട്ടിൽ ജനിച്ച കുഞ്ഞിന് പ്രതിരോധ കുത്തിവയ്പ്പുകൾ നൽകിയിട്ടില്ലെന്ന് ആരോഗ്യവകുപ്പും വിശദമാക്കുന്നു. സംഭവത്തിൽ പൊലീസ് രക്ഷിതാക്കളുടെ മൊഴി എടുക്കുന്നു. ആരോഗ്യവകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.

+ There are no comments

Add yours