വിമാനത്താവളത്തിൽ സുരക്ഷാ പരിശോധന നടത്തുന്നതിനിടെ പൊലീസ് നായയെ ചവിട്ടി പരിക്കേൽപ്പിച്ചയാളെ അമേരിക്കയിൽ നിന്ന് നാടുകടത്തി. കഴിഞ്ഞ ദിവസമാണ് സംഭവം നടന്നത്. ഹമീദ് റമദാൻ ബയൂമി അലി മേരി (70) എന്നയാളെ ആണ് നാടുകടത്തിയത്. വിമാനത്താവളത്തിലെ സുരക്ഷാ ചുമതലയിൽ ഉണ്ടായിരുന്ന ഫ്രെഡി എന്ന നായ പ്രതിയുടെ ബാഗിൽ മണത്തു നോക്കുകയും അതിൽ സംശയാസ്പതമായ വസ്‌തുക്കൾ ഉണ്ടെന്ന് ഉള്ള സൂചന പൊലീസിന് നൽകുകയും ചെയ്തു.
ഇതേ തുടർന്ന് ആണ് പ്രതി പൊലീസ് നായയെ ചവിട്ടിയത്. സംഭവത്തിൽ നായക്ക് ഗുരുതരമായി പരിക്കേറ്റെന്നാണ് റിപ്പോർട്ടുകൾ. ഉടൻ തന്നെ ഇയാളെ കസ്റ്റഡിയിൽ എടുത്ത പൊലീസ് ബാഗ് പരിശോധിച്ച് നോക്കി. അതിൽ നിരോധിത വസ്‌തുക്കൾ കണ്ടതിനെത്തുടർന്ന് അറസ്റ്റ് ചെയ്തു കോടതിയിൽ ഹാജരാക്കുക ആയിരുന്നു


+ There are no comments
Add yours