തിരുവനന്തപുരത്ത് തടയണയിൽ വീണവരെ സ്കൂബ രക്ഷിച്ചു
തിരുവനന്തപുരം കാവടിക്കടവിൽ മീൻപിടിക്കാൻ പോയ മൂന്നുപേർ വള്ളം മറിഞ്ഞ് തടയണയിൽ വീണു. നരുവാമൂട് ശിവകുമാർ, പേയാട് അരുൺ, മണി എന്നിവരാണ് അപകടത്തിൽപ്പെട്ടത്. ആറ്റിൽ വീണ സുനിൽ എന്ന യുവാവിനെ തെരയുന്നതിനിടെയാണ് സ്‌കൂബ ടീം ഇവരെ കണ്ടത്. ഡിങ്കി ബോട്ടുമായെത്തി സാഹസികമായി മൂവരെയും രക്ഷപ്പെടുത്തി. രക്ഷാപ്രവർത്തനത്തിനിടെ ബോട്ടിൽ വെള്ളം കയറി സാമഗ്രികൾ നഷ്ടപ്പെട്ടു. സുനിലിനായുള്ള തെരച്ചിൽ തുടരുന്നു.
തിരുവനന്തപുരത്ത് തടയണയിൽ വീണവരെ സ്കൂബ രക്ഷിച്ചു

+ There are no comments
Add yours