തൃശൂർ എരുമപ്പെട്ടിയിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു.

Estimated read time 0 min read

കാട്ടുപന്നി ഇടിച്ച് സ്‌കൂട്ടർ യാത്രികൻ മരിച്ചു

തൃശൂർ എരുമപ്പെട്ടിയിൽ കാട്ടുപന്നി ഇടിച്ച് അപകടത്തിൽപ്പെട്ട യുവാവ് മരിച്ചു.

ചിറമനേങ്ങാട് സ്വദേശി ഇർഷാദ് (20) ആണ് മരിച്ചത്. വെള്ളറക്കാട് മാത്തൂർ പാടത്തിന് സമീപത്ത് റോഡിന് കുറുകെ ഓടിവന്ന കാട്ടുപന്നി സ്കൂട്ടറിലിടിച്ചാണ് അപകടം. നിയന്ത്രണം വിട്ട് മറിഞ്ഞ സ്കൂ‌ട്ടറിൽ നിന്ന് ഇർഷാദ് തെറിച്ച് റോഡിൽ വീണു. തലയ്ക്ക് സാരമായി പരിക്കേറ്റ യുവാവിനെ കുന്നംകുളം ദയ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരിച്ചു.

+ There are no comments

Add yours