ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം വ്യാപകമാണെന്ന പരാതി.. പരിശോധനയിൽ പണവും രേഖകളും പിടികൂടി.

Estimated read time 0 min read

കോഴിക്കോട് ഒറ്റനമ്പർ ലോട്ടറി ചൂതാട്ടം വ്യാപകമാണെന്ന പരാതിയെ തുടർന്ന് സമാന്തര ലോട്ടറി കടകളിൽ നടത്തിയ വ്യാപക പരിശോധനയിൽ പണവും രേഖകളും പിടികൂടി. കോഴിക്കോട് താമരശ്ശേരി ടൗണിലെയും സമീപ പ്രദേശങ്ങളിലെയും കടകളിലാണ് പരിശോധന നടത്തിയത്. വിവിധ കടകളിൽ നിന്നായി 25000ത്തിൽ അധികം രൂപയും ലക്ഷക്കണക്കിന് രൂപയുടെ പണമിടപാട് നടന്നതിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

താമരശ്ശേരി ടൗണിൽ പ്രവർത്തിക്കുന്ന ബികെ ലോട്ടറീസ്, ന്യൂസ്റ്റാർ ലക്കി സെന്റർ, ഗോൾഡൺ ലോട്ടറി, ഗോൾഡൺ ലക്കി സെന്റർ, പുതുപ്പാടിയിലെ ലക്കി സെന്റർ ലോട്ടറി, അടിവാരത്തെ റോയൽ ശ്രീ കൃഷ്ണ ലോട്ടറി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ഇന്നലെ രാത്രി ഏഴ് മുതലാണ് മിന്നൽ പരിശോധന ആരംഭിച്ചത്. പിടിക്കപ്പെടാതിരിക്കാൻ മൊബൈൽ ഫോണിലെ ഗൂഗിൾ പേ, മറ്റ് മണി ട്രാൻസ്ഫറിംഗ് പ്ലാറ്റ്ഫോമുകൾ എന്നിവ ഉപയോഗിച്ചാണ് ഇടപാട് നടത്തിയിരുന്നതെന്ന് പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു.ഇത്തരത്തിൽ പ്രവർത്തിക്കുന്ന സമാന്തര ലോട്ടറി ചൂതാട്ട കേന്ദ്രങ്ങൾക്കെതിരേ തുടർന്നും കർശന നടപടിയുണ്ടാകുമെന്ന് ഡിവൈഎസ്പ‌ി കെ സുഷീർ അറിയിച്ചു. താമരശ്ശേരി ഇൻസ്പെക്‌ടർ എ സായൂജ് കുമാറിന്റെ നേതൃത്വത്തിൽ കോടഞ്ചേരി, കാക്കൂർ, മുക്കം, കൊടുവള്ളി സ്റ്റേഷനുകളിലെ എസ്ഐമാരും സ്പെഷ്യൽ സ്ക്വാഡ് അംഗങ്ങളും പരിശോധനയിൽ പങ്കെടുത്തു.

+ There are no comments

Add yours