ഇടുക്കി ചെല്ലാർകോവിലിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ച അണക്കര സ്വദേശി ഷാനറ്റിൻ്റെ സംസ്‌കാരം നടത്തി. കുവൈറ്റിൽ തടങ്കലിൽ ആയിരുന്ന അമ്മ ജിനു ഇന്നലെ നാട്ടിൽ തിരിച്ചെത്തി. ഇതേ തുടർന്നാണ് സംസ്‌കാരം നടത്തിയത്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ഷാനറ്റും സുഹൃത്ത് അലനും അപകടത്തിൽ മരിച്ചത്.
മലയാളി ഏജൻറ് മാരുടെ ചതിയിൽപ്പെട്ട് കുവൈറ്റിൽ തടങ്കലിൽ ആയിരുന്നു ജിനു. 10 മണിയോടെ ഷാനറ്റിൻ്റെ മൃതദേഹം അണക്കരയിലെ വീട്ടിലെത്തിച്ചു. പൊതുദർശനത്തിന് ശേഷം വൈകിട്ട് നാല് മണിക്ക് അണക്കര ഏഴാംമൈൽ ഒലിവുമല യാക്കോബായ പള്ളിയിൽ ആണ് ഷാനറ്റിന്റെ സംസ്കാരം നടത്തിയത്.അലന്റെ സംസ്കാരം നടത്തിയെങ്കിലും ഷാനറ്റിൻറെ അമ്മയ്ക്ക് നാട്ടിലെത്താൻ സാധിക്കാത്തതിനാൽ സംസ്കാരം വൈകുകയായിരുന്നു. അമ്മയെ കാണിച്ചതിന് ശേഷം സംസ്‌കാരം നടത്തണം എന്നായിരുന്നു കുടുംബം ത്തിന്റെ ആഗ്രഹം


+ There are no comments
Add yours