പാതിവില തട്ടിപ്പ് കേസിലെ പ്രധാന പ്രതി കെ എൻ ആനന്ദകുമാറിന് രണ്ട് കേസുകളിൽ ജാമ്യം. കരീലക്കുളങ്ങര പൊലീസ് രജിസ്റ്റർ ചെയ്‌ത ക്രൈംബ്രാഞ്ച് അന്വേഷിക്കുന്ന കേസുകളിലാണ് ജാമ്യം. ഉപാധികളോടെയാണ് ഹൈക്കോടതി ജാമ്യം നൽകിയത്. പ്രായമായെന്നും രോഗിയാണെന്നുമുള്ള പരിഗണനയിലാണ് ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് അധ്യക്ഷനായ സിംഗിൾ ബെഞ്ചിന്റെ നടപടി.
സർദാർ പട്ടേൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് വഴി പകുതി വിലയ്ക്ക് സ്കൂട്ടറും ഗൃഹോപകരണങ്ങളും നൽകാമെന്ന് വിശ്വസിപ്പിച്ച് അറുപതിനായിരം രൂപ തട്ടിയെടുത്തുവെന്ന കേസിലാണ് ജാമ്യം. പാതിവില തട്ടിപ്പിൽ ആയിരത്തിലധികം കേസുകളാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ പൊലീസ് രജിസ്റ്റർ ചെയ്തത്. കേസിൽ പ്രധാന പ്രതിയായ കെഎൻ ആനന്ദ കുമാർ നിലവിൽ റിമാൻഡിലാണ്. രണ്ട് കേസുകളിൽ ജാമ്യം ലഭിച്ചുവെങ്കിലും മറ്റ് കേസുകളിൽ കൂടി ജാമ്യം നേടാതെ കെഎൻ ആനന്ദ് കുമാറിന് ജയിലിൽ നിന്ന് പുറത്തിറങ്ങാനാവില്ല.


+ There are no comments
Add yours