കാസർഗോഡിൽ 453 ലിറ്റർ മദ്യം പിടികൂടി
കാസർഗോഡ് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിന്റെ പരിശോധനയിൽ കാറിലും ഓട്ടോറിക്ഷയിലുമായി കടത്തിക്കൊണ്ട് വന്ന 453.6 ലിറ്റർ മദ്യ ശേഖരം പിടികൂടി. 108 ലിറ്റർ കർണ്ണാടക മദ്യവും 345.6 ലിറ്റർ ഗോവൻ മദ്യവുമാണ് പിടിച്ചെടുത്തത്. അരവിന്ദാക്ഷൻ, പുരുഷോത്തമൻ എന്നിവരാണ് കേസിലെ പ്രതികൾ. ഒന്നാം പ്രതി എക്സൈസിനെക്കണ്ട് ഓടി രക്ഷപ്പെട്ടു. രണ്ടാം പ്രതി പുരുഷോത്തമൻ അറസ്റ്റിലായി.


+ There are no comments
Add yours