മുൻ മുഖ്യമന്ത്രിയും മുതിർന്ന സിപിഐഎം നേതാവുമായ വി എസ് അച്യുതാനന്ദനെ കാണാൻ സിപിഐഎം ജനറൽ സെക്രട്ടറി എം എ ബേബിയും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ആശുപത്രിയിലെത്തി. വി എസ് ഐസിയുവിൽ ആയതിനാൽ കാണാൻ സാധിച്ചില്ലായെന്നും എന്നാൽ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടതായും എം എ ബേബി അറിയിച്ചു. പതിവുപോലെ പോരാളിയായിട്ടുള്ള വി എസ് ആരോഗ്യവാനായി തിരിച്ചുവരുമെന്നും ഉത്കണ്‌ഠപ്പെടേണ്ട സാഹചര്യമില്ലായെന്നും അദ്ദേഹം കൂട്ടിചേർത്തു. ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് രാവിലെയാണ് വി എസിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തിരുവനന്തപുരത്ത് എസ് യു ടി ആശുപത്രിയിൽ ഐസിയുവിൽ തുടരുകയാണ്.


+ There are no comments
Add yours