പാലക്കാട് ട്രെയിനിന് മുന്നിൽ ഭാരതാംബ ചിത്രം വച്ച് ബിജെപിയുടെ സ്വീകരണം. റെയിൽവേ പുതുതായി അനുവദിച്ച പാലക്കാട് – കോഴിക്കോട് പാസഞ്ചർ ട്രെയിനിന് ഒലവക്കോട് നൽകിയ സ്വീകരണ ചടങ്ങിനിടെയാണ് ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചത്. പാലക്കാട്ടെ ബിജെപിയുടെ ജില്ലാ ഭാരവാഹികളടക്കം പരിപാടിയിൽ പങ്കെടുത്തു.
അതേസമയം, ദേശീയപതാക കാവി നിറമാക്കണമെന്ന വിവാദ പരാമർശം നടത്തിയ ബിജെപി മുതിർന്ന നേതാവ് എൻ ശിവരാജനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. പാലക്കാട് ടൗൺ സൗത്ത് പൊലീസാണ് കേസെടുത്തത്. ബിഎൻഎസ് 192 വകുപ്പ് പ്രകാരമാണ് കേസെടുത്തത്. കലാപമുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ പ്രകോപന പരാമർശം നടത്തിയെന്നാണ് കേസ്.


+ There are no comments
Add yours