ചാലക്കുടിയിൽ പതിനഞ്ച് വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Estimated read time 0 min read

പതിനഞ്ചുകാരി തൂങ്ങി മരിച്ച നിലയിൽ

തൃശൂർ ചാലക്കുടിയിൽ പതിനഞ്ച് വയസുകാരിയെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. മേലൂർ സ്വദേശി പ്രജീഷിന്റെയും സിബിയുടെയും മകൾ ശ്രീനന്ദയാണ് മരിച്ചത്. പ്ലസ് വൺ പ്രവേശനത്തിനായി അപേക്ഷ നൽകി കാത്തിരിക്കുകയായിരുന്നു. ഇന്ന് വൈകിട്ട് മൂന്നരയോടെയാണ് സംഭവം. പൊലീസെത്തി തുടർ നടപടി സ്വീകരിച്ചു. പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

+ There are no comments

Add yours