പ്രസിഡൻ്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹൻലാൽ

Estimated read time 0 min read

താരസംഘടനയായ അമ്മയിൽ തിരഞ്ഞെടുപ്പ്. പ്രസിഡൻ്റ് സ്ഥാനത്ത് തുടരാനാകില്ലെന്ന് മോഹൻലാൽ ഉറച്ച് പറഞ്ഞ പശ്ചാത്തലത്തിലാണ് തിരഞ്ഞെടുപ്പിന് കളമൊരുങ്ങുന്നത്. അഡ്ഹോക് കമ്മിറ്റി തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ബാബുരാജിനെ പരിഗണിക്കേണ്ടെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്. ബാബുരാജിനെതിരെ പീഡന ആരോപണങ്ങളും കേസുകളും ഉയർന്ന പശ്ചാത്തലത്തിലാണ് ഒരു കൂട്ടം അംഗങ്ങൾ വിമർശനങ്ങൾ ഉന്നയിക്കുന്നത്.

ഉച്ചയ്ക്ക് ശേഷം മൂന്ന് മണിയോടെയാണ് അമ്മയുടെ പുതിയ ഭാരവാഹികൾ ആരാണെന്നതിനെക്കുറിച്ച് ഗോകുലം കൺവെൻഷൻ സെൻ്ററിൽ ചർച്ചകൾ നടന്നത്. 500ലേറെ അംഗങ്ങളുള്ള സംഘടനയിലെ പകുതി അംഗങ്ങൾ പോലും ഇന്നത്തെ യോഗത്തിൽ എത്തിയിരുന്നില്ല.

+ There are no comments

Add yours