വാൽപ്പാറയിൽ ട്രക്കിങ്ങിന് പോയവർക്ക് കാട്ടാന ആക്രമണം
വാൽപ്പാറയിൽ ട്രക്കിങ്ങിന് പോയ ഇരിങ്ങാലക്കുട സംഘത്തിന് നേരെ കാട്ടാനയുടെ ആക്രമണം. വനം വകുപ്പിന്റെ കാട്ടിലൂടെയുള്ള ട്രക്കിങ്ങിന്റെ ഭാഗമായി ഞായറാഴ്ച പോയ സംഘത്തെ കാട്ടാന ആക്രമിച്ചു. ആക്രമണത്തിൽ ഇരിങ്ങാലക്കുട സ്വദേശി പാറപ്പുറം വീട്ടിൽ ശങ്കരനാരായണന്റെ മകൻ മനുവിന് (32) ഗുരുതര പരിക്കേറ്റു. കാട്ടിലൂടെയുള്ള യാത്രക്കിടെയാണ് സംഭവം നടന്നത്.


+ There are no comments
Add yours