തമിഴ്നാട് വാൽപ്പാറയിൽ ആനക്കൊമ്പുമായി അഞ്ച് പേർ പിടിയിൽ. ഇന്നലെ വൈകിട്ട് അയ്യർവാടി എസ്റ്റേറ്റിനു സമീപമാണ് സംഭവം. കാറിൽ വിൽക്കാൻ എത്തിച്ച ആനക്കൊമ്പ് മാനമ്പള്ളി റേഞ്ചർ ഗിരിധരൻ, വാൽപ്പാറ റേഞ്ചർ സുരേഷ് കൃഷ്‌ണൻ എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടിയത്. തായ്മുമുടി എസ്റ്റേറ്റിലെ മണികണ്ഠൻ (47), എസ്റ്റേറ്റിലെ താത്ക്കാലിക ജീവനക്കാരായ പ്രേമദാസ് (29), റാമർ (35), ബ്രോക്കർമാരായ രാജ (39), ദേവബാല എന്നിവരാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ പിടിയിലായത്.


+ There are no comments
Add yours