പ്രവാസി വ്യവസായികളുടെ വീടുകളിൽ ആദായനികുതി റെയ്ഡ്
കോഴിക്കോടും മലപ്പുറവുമായി രണ്ട് പ്രവാസി വ്യവസായികളുടെ സ്ഥാപനങ്ങളിലും വീടുകളിലും ആദായനികുതി വകുപ്പ് പരിശോധന നടത്തി. സീ ഷെൽ സേവറി, സീ ബ്രീസ് എന്നീ രണ്ട് വ്യവസായ സ്ഥാപനങ്ങളിലാണ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത്. പരിശോധനയിൽ 260 കോടി രൂപയുടെ അനധികൃത സമ്പാദ്യം കണ്ടെത്തിയതായി ആദായനികുതി വകുപ്പ് അറിയിച്ചു. പ്രവാസികളുടെ വ്യവസായ പ്രവർത്തനങ്ങളിലെ സാമ്പത്തിക ക്രമക്കേടുകൾ അന്വേഷണത്തിലാണ്.


+ There are no comments
Add yours